സ്വർണവില സർവകാല റെക്കോർഡിൽ; പവന് ലക്ഷവും കടന്ന് മുന്നോട്ട്

സ്വർണവില സർവകാല റെക്കോർഡിൽ; പവന് ലക്ഷവും കടന്ന് മുന്നോട്ട്
Dec 23, 2025 11:42 AM | By Editor

സ്വർണവില സർവകാല റെക്കോർഡിൽ; പവന് ലക്ഷവും കടന്ന് മുന്നോട്ട്

ഡിസംബറിൻ്റെ തണുപ്പിലും സ്വർണവിലയ്ക്ക് കടുത്ത ചൂടാണ്. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുകയാണ്. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദ​ഗ്ദരുടെ വിലയിരുത്തൽ എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് സ്വർണ വിലയിലുള്ള കുതിപ്പ്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 99840 ആയിരുന്നു. ഇന്നലെ തന്നെ വില ഒരു ലക്ഷം തൊടുമെന്നായിരുന്നു കണക്കു കൂട്ടലുകൾ എന്നാൽ അത് നടന്നിരുന്നില്ല. ഇന്നലെ വരെ ഇതായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. ഇതിൽ നിന്നാണിപ്പോൾ സ്വർണ വില ഏറ്റവും വലിയ സംഖ്യയായ ഒരു ലക്ഷവും കടന്ന് പോയിരിക്കുന്നകത്. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. നാളുകളായി ലക്ഷം തൊടാൻ മടിച്ചു നിൽക്കുകയായിരുന്നെങ്കിലും ഇന്ന് ലക്ഷം എന്ന സർവകാല റെക്കോർഡിൽ സ്വർണ വില എത്തി. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നലെ 12480 രൂപയായിരുന്നു. ഇന്നത് 12700 രൂപയായി.

ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവിലയെ ഉയർത്തുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

ഡിസംബർ 9ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് വിലയുണ്ടായിരുന്നത്. 94,240 രൂപയായിരുന്നു അന്നത്തെ വില. 11865 ആയിരുന്നു ഒരു ​ഗ്രാം സ്വർണത്തിൻ്റെ അന്നത്തെ വില.

goldratelatest-crossed-1-lakh

Related Stories
ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു

Dec 23, 2025 12:54 PM

ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു

ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര...

Read More >>
അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം

Dec 23, 2025 12:03 PM

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ...

Read More >>
അധികാരികൾ തിരിഞ്ഞുനോക്കിയില്ല.  വ്യാപാരികളും അടൂർ ട്രാഫിക് പോലീസും ചേർന്ന് റോഡ് സഞ്ചാരയോഗ്യമാക്കി

Dec 23, 2025 11:28 AM

അധികാരികൾ തിരിഞ്ഞുനോക്കിയില്ല. വ്യാപാരികളും അടൂർ ട്രാഫിക് പോലീസും ചേർന്ന് റോഡ് സഞ്ചാരയോഗ്യമാക്കി

അധികാരികൾ തിരിഞ്ഞുനോക്കിയില്ല. വ്യാപാരികളും അടൂർ ട്രാഫിക് പോലീസും ചേർന്ന് റോഡ്...

Read More >>
കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ.

Dec 23, 2025 11:17 AM

കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ.

കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി.

Dec 23, 2025 10:58 AM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക്...

Read More >>
മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്‍റെ മറവിൽ മണൽ കൊള്ളയെന്ന പരാതിയിൽ റവന്യൂവകുപ്പ് ഇടപെടൽ

Dec 22, 2025 11:54 AM

മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്‍റെ മറവിൽ മണൽ കൊള്ളയെന്ന പരാതിയിൽ റവന്യൂവകുപ്പ് ഇടപെടൽ

മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്‍റെ മറവിൽ മണൽ കൊള്ളയെന്ന പരാതിയിൽ റവന്യൂവകുപ്പ്...

Read More >>
Top Stories