ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം
കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ‘അമ്മ ശരണയ്ക്ക് ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അമ്മ കുറ്റക്കാരിയെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി കോടതി വിധിച്ചിരുന്നു.
2020 ഫെബ്രുവരി 17ന് പുലർച്ചെ ഒന്നര വയസുകാരനായ വിയാനെ കടലിൽ എറിഞ്ഞു കൊന്ന കേസിലാണ് അമ്മ ശരണ്യയെ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ശരണ്യയ്ക്ക് എതിരെ ശാസ്‌ത്രീയ തെളിവുകൾ നിരത്തിക്കൊണ്ട് കൊലക്കുറ്റം പ്രോസിക്യൂഷൻ തെളിയിക്കുകയായിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.
കേസിൽ 47 സാക്ഷികളെ വിസ്‌തരിക്കുകയും 84 രേഖകളും 19 ഭൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശരണ്യ, കേസ് തളിപ്പറമ്പ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ ആത്മഹത്യശ്രമം നടത്തിയിരുന്നു. 2025 ജനുവരി 20നാണ് കേസിൽ വിചാരണ തുടങ്ങിയത്. വിചാരണയ്‌ക്കായി എത്തിയ ശരണ്യ, കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
kannur-saranya-case
