ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
Jan 22, 2026 12:57 PM | By Editor

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് മറുപടിയുമായി എത്തി. ശബരിമല സ്വർണ്ണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിൻ്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക.

പ്രതിപക്ഷത്തിന് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ പ്രതിരോധിക്കാൻ ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം.

പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു. യഥാർത്ഥ പ്രതികൾ അകപ്പെടുന്ന ദിവസം പാടാൻ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. ‘സ്വർണ്ണം കട്ടത് ആരപ്പാ..കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷത്തിൻ്റെ പ്രതിരോധം.

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്

മന്ത്രി ശിവൻകുട്ടിയും പോറ്റിയേ പാട്ട് പാടിയതോടെ സഭയിൽ ബഹളം കൊഴുത്തു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കയ്യിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. ഇത് ഏറ്റുപിടിച്ച് മന്ത്രി വീണ ജോർജും രം​ഗത്തെത്തി. പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാജോർജും പറഞ്ഞു. ഇതിനിടെ, നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് സഭ.

sabarimala-gold-case-opposition-protest-kerala-assembly

Related Stories
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ.

Jan 21, 2026 12:39 PM

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി...

Read More >>
സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ എൽഡി ക്ലർക്ക് സംഗീത് അറസ്റ്റിൽ

Jan 16, 2026 04:52 PM

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ എൽഡി ക്ലർക്ക് സംഗീത് അറസ്റ്റിൽ

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ എൽഡി ക്ലർക്ക് സംഗീത്...

Read More >>
ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു

Jan 16, 2026 04:35 PM

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ്...

Read More >>
 ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ; ‘വാജിവാഹനം’ കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച്

Jan 16, 2026 04:08 PM

ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ; ‘വാജിവാഹനം’ കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച്

ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ; ‘വാജിവാഹനം’ കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Jan 15, 2026 04:19 PM

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

Read More >>
കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂ*ങ്ങി*മ*രി*ച്ച നിലയിൽ കണ്ടെത്തി

Jan 15, 2026 11:55 AM

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂ*ങ്ങി*മ*രി*ച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂ*ങ്ങി*മ*രി*ച്ച നിലയിൽ...

Read More >>
Top Stories