സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്  എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക
Feb 10, 2026 01:30 PM | By Editor

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്.

കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. യുവി ഇൻഡക്സ് 07 ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ 6 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 6–7 വരെ മഞ്ഞ അലർട്ടിൽ ഉൾപ്പെടുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പ്രധാന നിർദേശങ്ങൾ‌

∙ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

∙ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

∙ പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

∙ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

kerala-uv-index-warning-yellow-alert

Related Stories
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

May 30, 2026 03:11 PM

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ...

Read More >>
ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

May 28, 2026 01:31 PM

ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന്...

Read More >>
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.

May 26, 2026 05:00 PM

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം...

Read More >>
ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ

May 26, 2026 12:01 PM

ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ

ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച്...

Read More >>
Top Stories