സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനംവകുപ്പ് ക്ലിയറൻസും നിർബന്ധം

സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനംവകുപ്പ് ക്ലിയറൻസും നിർബന്ധം
May 4, 2026 12:41 PM | By Editor

സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനംവകുപ്പ് ക്ലിയറൻസും നിർബന്ധം

പത്തനംതിട്ട ∙ പാമ്പു കടിയേൽക്കുന്ന കേസുകൾ കൂടിയതോടെ വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ സാമൂഹിക വനവൽക്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർമാർക്കു കത്തയച്ചു. സ്കൂൾ കെട്ടിടങ്ങൾക്ക് അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനംവകുപ്പ് ക്ലിയറൻസ് നിർബന്ധമാണ്. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ ഇക്കാര്യം പരിഹരിക്കണം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ചാണു സുരക്ഷാ മുൻകരുതലുകൾ.

ഇത്തവണ ഇതിനു പുറമേ സുരക്ഷയ്ക്കായി പാലിക്കേണ്ട 13 അധിക നിർദേശങ്ങൾ വനംവകുപ്പ് തയാറാക്കി. പരിശീലനം ലഭിച്ച സർപ്പ വൊളന്റിയർമാർ, സർപ്പ എജ്യുക്കേറ്റർമാർ എന്നിവരുടെ സഹായത്തോടെയാകും വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും നടത്തുക. സ്കൂൾ അധികൃതർ ഓരോ ജില്ലയിലെയും സാമൂഹിക വനവൽക്കരണവിഭാഗം മേധാവിക്കു പരിശോധനയ്ക്കായി അപേക്ഷ നൽകണം. തുടർന്ന് റേഞ്ച് ഓഫിസർമാർ പരിശോധിക്കും. ബ്ലോക്ക് തിരിച്ച് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറും സർപ്പ ലൈസൻസുള്ളവരും പരിശോധനയിൽ പങ്കാളിയാകും.

സ്കൂൾ കെട്ടിടവും പരിസരവും മാലിന്യ സംസ്കരണ സൗകര്യവും പരിശോധിച്ച് ഇവർ സുരക്ഷാ നിർദേശങ്ങൾ നൽകും. വിദ്യാർഥികൾക്കുള്ള ‘സർപ്പ പാഠം’ ബോധവൽക്കരണ ക്ലാസുകൾ അധ്യയനം തുടങ്ങിയ ശേഷം ക്രമീകരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അംഗീകാരം ലഭിച്ച സർപ്പ എജ്യുക്കേറ്റർമാർക്കു മാത്രമേ ക്ലാസ് എടുക്കാൻ അനുവാദമുള്ളു. എല്ലാ സ്കൂളിലെയും രണ്ടു ജീവനക്കാരുടെ മൊബൈലുകളിൽ ‘സർപ്പ’ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.

അധ്യയന വർഷത്തിനു മുൻപായി സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനയ്ക്ക് സ്കൂളുകൾ അപേക്ഷ നൽകണമെന്ന് വനംവകുപ്പ്. ജില്ലയിലെ എല്ലാ സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്കൂളുകളും സ്കൂൾ പരിസരത്തെ പാമ്പ് അപകടസാധ്യത വിലയിരുത്തുന്നതിനായി വനംവകുപ്പിന്റെ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ സ്കൂളിന്റെ പേര്, പഞ്ചായത്ത്/ ബ്ലോക്ക് പേര്, വിദ്യാഭ്യാസ ജില്ല, ഫോൺ നമ്പർ, സ്കൂൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷകൾ 7നു മുൻപായി പത്തനംതിട്ട സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സിന് താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. [email protected], 8547603707, 8547603708.

mandatory-forest-department-clearance-for-school-safety

Related Stories
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

Aug 14, 2026 10:58 AM

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ്...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

May 30, 2026 03:11 PM

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ...

Read More >>
Top Stories