സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.
May 26, 2026 05:00 PM | By Editor

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.

സയൻസ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.

ടെക്നിക്കൽ ഫലം 72.82 ശതമാനം ആണ്. 50 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ്, 71.72 ശതമാനം. 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകൾ ഉണ്ട്. മലപ്പുറത്താണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 60 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. ഇതിൽ 50 പെൺകുട്ടികളും 10 ആൺകുട്ടികളുമാണുള്ളത്. കഴിഞ്ഞ വർഷം 41 പേരായിരുന്നു മുഴുവൻ മാർക്ക് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുകയെന്ന് മന്ത്രി അറിയിച്ചു.

വിഎച്ച്എസ്ഇ വിഭാഗത്തിലും പെൺകുട്ടികളാണ് മുന്നിൽ. ഇടുക്കി ജില്ലയിലാണ് കൂടുതൽ വിജയശതമാനം. കുറവ് കാസർകോടും. 62 ഫുൾ എ പ്ലസ് വൊക്കേഷണൽ വിഭാ​ഗത്തിൽ വിദ്യാർത്ഥികൾ നേടി. ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.

ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

plus-two-exam-results-announced

Related Stories
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

Aug 14, 2026 10:58 AM

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ്...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

May 30, 2026 03:11 PM

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ...

Read More >>
Top Stories