പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു

 പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു
Jul 6, 2026 10:11 AM | By Editor


സർക്കാർ നടപ്പാക്കിയ കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സൗജന്യ യാത്ര കാരണം സ്വകാര്യ ബസ് മേഖല വലിയ തകർച്ച നേരിടുകയാണ്. ഈ പദ്ധതി നടപ്പായതിൽ കേരളത്തിലെ 12000 ബസുകളിൽ ഏതാണ്ട് 9000 ബസുകളും ഇതിന്റെ പേരിൽ നഷ്ട‌ം സഹിച്ചുകൊണ്ടാണ് കഴിഞ്ഞു. ജൂൺ 15 മുതൽ സർവ്വീസ് നടത്തിവ രുന്നത്. പ്രതിദിനം 1000 രൂപാ മുതൽ 4000 രൂപാ വരെ നഷ്‌ടം സഹിച്ചാണ് മിക്ക ബസുകളും ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പലയിടത്തും ബസുകൾ കയറ്റിയിട്ടിരിക്കുകയാണ്. അനേകം തൊഴിലാളികളുടെ ജോലി നഷ്ട‌പ്പെടുകയും മറ്റു ചിലർക്ക് വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്. ലക്ഷക്ക ണക്കിന് രൂപ മുടക്കി വാങ്ങിയിട്ടുള്ള ബസുകൾക്ക് ഫിനാൻസ് അടയ്ക്കാനോ ദൈനംദിന പണികൾ തീർക്കുന്നതിനോ ഉടമകൾക്ക് കഴിയുന്നില്ല. റോഡ് നികുതി പകുതിയായി കുറച്ചത് സ്വാഗതം ചെയ്യുന്നെങ്കിലും നേരിടുന്ന തകർച്ചയ്ക്ക് ഇത് പരി ഹാരമാകുന്നേയില്ല.


മറ്റു സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കി എന്ന് അവകാശപ്പെടുമ്പോൾ പൊതുഗതാഗതത്തിൽ അവിടുത്തെ സ്വകാര്യ മേഖലയുടെ വിഹിതം 15% ത്തിൽ താഴെയാണ്. എന്നാൽ കേരളത്തിലെ പൊതുഗതാഗത മേഖലയിൽ 70% സർവ്വീസു കൾ സ്വകാര്യ ബസുകൾ നടത്തുമ്പോൾ ഈ പദ്ധതി ആരംഭിക്കുന്നതിനു മുന്നോടി യായി സ്വകാര്യ മേഖലയുമായി ഒരു ചർച്ചയ്‌ക്കോ ഇത് സംബന്ധിച്ച് വിശദമായ ഒരു പഠനത്തിനോ സർക്കാർ മുതിർന്നില്ല. സൗജ്യന്യ യാത്ര ആരംഭിച്ച് മൂന്നാഴ്‌ച പിന്നിടു മ്പോഴും സർക്കാർ ഇതേവരെ ഈ പ്രതിസന്ധിക്ക് അയവ് വരുത്തുന്നതിന് ഒരു നട പടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ഇതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജൂലൈ 20 മുതൽ 25 വരെ സെക്രട്ടറിയേറ്റ് നടയിൽ ധർണ്ണ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.


ഇതിനു മുന്നോടിയായി പ്രിയദർശിനി സർവ്വീസുകൾ കൂടുതൽ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകൾ ഒന്നടങ്കം സർവ്വീസ് നിർത്തിവച്ചുകൊണ്ട് ബസുടമകളും ജീവനക്കാരും ജില്ലാ കളക്ട്രേറ്റുകളിലേക്ക് ജൂലൈ 8 ബുധനാഴ്‌ച മാർച്ചും ധർണ്ണയും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.


പത്തനംതിട്ടയിൽ 8-ാം തീയതി ബുധനാഴ്‌ച രാവിലെ 10.00 മണിക്ക് പത്തനം തിട്ട മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കളക്ട്രേറ്റ് പടിക്കൽ എത്തി അവിടെവച്ച് ധർണ്ണയും നടത്തുന്നതാണ് ഈ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് ജൂലൈ 03 ന് പത്തനംതിട്ട സി.ഐ.ടി.യു ഓഫീസിൽ വച്ച് സംയുക്ത ട്രേഡ് യൂണിയനുകളും ബസ് ഉടമ സംഘടനകളും ചേർന്നുള്ള ആലോചനായോഗം ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. ലാലു മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി.ഐ.ടി.യു നേതാവ് ശ്രീ. കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി ശ്രീ.പി. ബി. ഹർഷകുമാർ, ബസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ. കെ.കെ സുരേ ന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ. ആർ മനു, ബി.എം.എസ് ജില്ലാ സെക്രട്ടറി ശ്രീ. രഘു നാഥ് എ.എസ്, പ്രസിഡൻ്റ് ശ്രീ. പി. എസ്. ശശി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസി ഡൻ്റ് ശ്രീ. പി. കെ. ഗോപി, ബസ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിഡൻ്റ് ശ്രീ. ആർ. ഷാജികുമാർ, വൈസ് പ്രസിഡന്റുമാരായ ശ്രീ. പ്രമോദ് കുമാർ പി. ആർ, ശ്രീ. ലിജു മംഗലത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീ. ജോൺ മാത്യു, ശ്രീ. ഷിജു എസ്, ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികളായ ശ്രീ. വേണു കെ. നായർ, ശ്രീ. ഷാനവാസ് എന്നിവർ പങ്കെടുത്തു.

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories