കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവ , ക്യാൻസർ മരുന്നുകളുടെ വില കുറയും

കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവ , ക്യാൻസർ മരുന്നുകളുടെ വില കുറയും
Jul 23, 2024 02:16 PM | By Editor

കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും ; ക്യാൻസർ മരുന്നുകളുടെ വില കുറയും

രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബോൽ ഫോണുകൾക്കും അനുബന്ധ പാർട്ടുകൾക്കുമാണ് തീരുവ കുറച്ചിരിക്കുന്നത്. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്. സ്വർണത്തിന് 6 ശതമാനമായി കുറച്ചിരിക്കുന്നത് സ്വർണ വ്യാപാരികളുടെ ആവശ്യപ്രകാരമാണ് നടപടി. പ്ലാറ്റിനത്തിന് 6.4 ശതമാനമാക്കി കുറച്ചു. വസ്ത്രങ്ങൾക്കും വില കുറയും. വസ്ത്രങ്ങൾക്ക് കസ്റ്റംസ് തീരുവ വെട്ടി കുറച്ചു. പ്ലാസ്റ്റിക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി. തുകൽ ഉത്പന്നങ്ങൾക്ക് വില കുറയും.

കേന്ദ്ര ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങൾ എന്നിവയാണ് വില കുറയുന്ന മറ്റ് ഉൽപ്പന്നങ്ങൾ. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉൾപ്പടെ വില കുറയും. ക്യാൻസർ രോ​ഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

Budget

Related Stories
സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല

Jul 30, 2025 11:27 AM

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ...

Read More >>
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

Jul 22, 2025 10:38 AM

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ...

Read More >>
സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.

Mar 24, 2025 11:25 AM

സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.

സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം...

Read More >>
മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

Feb 6, 2025 11:05 AM

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം...

Read More >>
ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

Jan 10, 2025 12:31 PM

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ...

Read More >>
അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

Jan 8, 2025 11:46 AM

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.

അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും...

Read More >>
Top Stories