മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
Dec 27, 2024 02:37 PM | By Editor


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വർഷങ്ങളില്‍ മന്‍മോഹന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു, 2024-ൻ്റെ തുടക്കം മുതല്‍ ആരോഗ്യം അത്ര സുഖകരമായിരുന്നില്ല. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.

വ്യാഴാഴ്ച വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു.


2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയില്‍നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യയെ പ്രതിഷ്ഠിച്ച മന്‍മോഹന്‍ അഭൂതപൂർവമായ സാമ്ബത്തിക വളർച്ചയും എംജിഎൻആർഇജിഎ, വിവരാവകാശ നിയമവും പോലുള്ള സുപ്രധാന സാമൂഹിക പരിഷ്‌കാരങ്ങളുടെ സമാരംഭവും പ്രധാനമന്ത്രിപദത്തില്‍ അടയാളപ്പെടുത്തി.


രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു ഇദ്ദേഹം. മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മന്‍മോഹന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2004 മേയ് 22നാണ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിങ് എത്തുന്നത്. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയതോടെ മന്‍മോഹന്‍ വീണ്ടും പ്രധാനമന്ത്രിയായി.


1932 സെപ്തംബർ 26 ന് ഗുർമുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായാണ് മൻമോഹൻ ജനിച്ചത്. വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അച്ഛന്റെ അമ്മയാണ്‌ മൻമോഹനെ വളർത്തിയത്‌. പഠനത്തില്‍ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകള്‍ നേടിയാണ് സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവകലാശാലയില്‍ ചേർന്നു. അവിടെ നിന്ന് ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ല്‍ പിഎച്ച്‌ഡി പഠനത്തിനായി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.


ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫസറായാണ് മന്‍മോഹന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1971 ല്‍ ഗതാഗത വകുപ്പില്‍ സാമ്ബത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ ഭാരത സർക്കാർ ധനകാര്യ വകുപ്പില്‍ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1982 ല്‍ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായും യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്റെ ചെയര്‍മാനായും യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്റെ ചെയര്‍മാനായും മന്‍മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

manmohan

Related Stories
വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍

Dec 7, 2024 11:51 AM

വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍

വായ്പയ്ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക്...

Read More >>
ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര ഗൈനെക്കോളജി കോൺഫറൻസ്

Nov 18, 2024 04:07 PM

ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗൈനെക്കോളജി കോൺഫറൻസ്

ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗൈനെക്കോളജി...

Read More >>
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

Aug 16, 2024 03:37 PM

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ...

Read More >>
കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവ , ക്യാൻസർ മരുന്നുകളുടെ വില കുറയും

Jul 23, 2024 02:16 PM

കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവ , ക്യാൻസർ മരുന്നുകളുടെ വില കുറയും

കേന്ദ്ര ബജറ്റ് : മൊബൈൽ ഫോൺ, ചാർജർ എന്നിവ കൂടാതെ , ക്യാൻസർ മരുന്നുകൾക്ക് വില...

Read More >>
യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി

Jun 21, 2024 02:28 PM

യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്: പ്രധാനമന്ത്രി

യോഗ ചെയ്യാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നു; കേരളത്തില്‍ ഉള്‍പ്പെടെ ടൂറിസം കുതിപ്പ്:...

Read More >>
ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

Apr 18, 2024 10:57 AM

ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി...

Read More >>
Top Stories