മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ പാലങ്ങൾ

മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ പാലങ്ങൾ
Jan 1, 2026 11:01 AM | By Editor

മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ പാലങ്ങൾ

പത്തനംതിട്ട ∙ പുതിയവർഷം പിറക്കുമ്പോൾ പമ്പാതീരം സാക്ഷ്യം വഹിക്കാൻ പോകുന്നത് പുതിയൊരു സാങ്കേതിക വിദ്യയ്ക്കുകൂടി. മാരാമൺ കൺവൻഷന്റെ 131–ാമതു യോഗത്തിനു മണൽപ്പുറത്തേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമിതിയിലാണിത്. തെങ്ങിൻകുറ്റികൾക്കു പകരം 700 എംഎം വ്യാസമുള്ള വലിയ മൈൽഡ് സ്റ്റീൽ പൈപ്പുകളും ബെയ്‌ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗർഡറുകളുമാണ് ഈ വർഷം പരീക്ഷിക്കുന്നത്.

ലാപ്ടോപ്പും മറ്റ് ആധുനിക സർവേ നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിർമാണം. കൺവൻഷൻ നഗറിലേക്ക് മാരാമൺ കരയിൽനിന്ന് ഇറങ്ങാൻ ചെപ്പള്ളിപുരയിടം ഭാഗത്തെ ആദ്യ പാലത്തിന്റെ നിർമാണം പൂർത്തിയായി. നെടുമ്പ്രയാർ കരയിൽനിന്നുള്ള പാലത്തിന്റെയും മാരാമൺ റിട്രീറ്റ് സെന്ററിൽനിന്ന് മണൽപ്പുറത്തേക്കുള്ള പ്രധാന പാലത്തിന്റെയും പൈലിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. എറണാകുളത്ത് നിർമിച്ചവ ഇവിടെ എത്തിച്ച് ഘടിപ്പിക്കുകയായിരുന്നു. 110 ടൺ ഉരുക്ക് വേണ്ടി വന്നു

റിട്രീറ്റ് സെന്ററിനു മുൻപിലൂടെയുള്ള പാലത്തിനു 4 മീറ്റർ വീതിയുണ്ടാകും. മറ്റു 2 പാലങ്ങൾക്കും 3 മീറ്ററാണ് വീതി. നദിയിലേക്ക് വാഹനം ഇറക്കുന്നത് നിയന്ത്രണമുണ്ടെങ്കിലും അത്യാവശ്യ ഘട്ടത്തിൽ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്കോ ആംബുലൻസിനോ മണൽപ്പുറത്തേക്ക് എത്താനാകും. വള്ളങ്ങൾക്ക് പോകാനും കടവുകളിൽ തടസ്സമുണ്ടാകാതിരിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വശങ്ങൾ ഇരുമ്പുവലയിട്ട് ഭദ്രമാക്കും. 5എംഎം കനമുള്ള ഇരുമ്പുപാളിക്കു മുകളിൽ കാർപെറ്റ് വിരിച്ചാണ് നടപ്പാത ഒരുക്കുന്നത്.

എറണാകുളം ആസ്ഥാനമായ അവാൻസ് എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ചമ്പക്കുളത്തുനിന്നുള്ള മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ 20 ജോലിക്കാർ പങ്കാളികളായി. പത്രത്തിൽ പ്രസിദ്ധീകരിച്ച ടെൻഡർ കണ്ടാണ് കരാർ ഏറ്റെടുത്തതെന്ന് കമ്പനി എംഡി പുതുപ്പള്ളി സ്വദേശി സോണി സ്കറിയ പട്ടമ്പറമ്പിൽ പറഞ്ഞു. തൃശൂർ എൻജിനീയറിങ് കോളജാണ് രൂപകൽപന അംഗീകരിച്ചത്.

കൺവൻഷൻ കഴിഞ്ഞാലുടൻ പാലത്തിന്റെ ഉരുക്കു ഗർഡറുകളും മറ്റും സഭവക ചെപ്പള്ളി പുരയിടത്തിൽ സൂക്ഷിക്കും. 15 വർഷം വരെ കമ്പനി പാലം നിർമിച്ചു നൽകും. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന കൺവൻഷനായി 25നു മുൻപ് പാലം നിർമിക്കുമെന്ന് സോണി സ്കറിയ പറഞ്ഞു. ചെലവു കുറഞ്ഞ രീതിയിലാണ് പാലം നിർമിക്കുന്നതെന്ന് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ പറ‍‍‍ഞ്ഞു.

maramon-convention-bridge

Related Stories
വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

Dec 16, 2025 01:08 PM

വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ്...

Read More >>
ബ്ലാക്ക് സ്പോട്ട് ‘കടലാസിൽ’; ഭീതിയൊഴിയാതെ എംസി റോഡ്. അപകടമരണങ്ങൾ വർധിച്ചിട്ടും പഠനമോ പരിഹാരനടപടികളോ സ്വീകരിക്കാതെ അധികൃതർ.

Dec 5, 2025 11:11 AM

ബ്ലാക്ക് സ്പോട്ട് ‘കടലാസിൽ’; ഭീതിയൊഴിയാതെ എംസി റോഡ്. അപകടമരണങ്ങൾ വർധിച്ചിട്ടും പഠനമോ പരിഹാരനടപടികളോ സ്വീകരിക്കാതെ അധികൃതർ.

ബ്ലാക്ക് സ്പോട്ട് ‘കടലാസിൽ’; ഭീതിയൊഴിയാതെ എംസി റോഡ്. അപകടമരണങ്ങൾ വർധിച്ചിട്ടും പഠനമോ പരിഹാരനടപടികളോ സ്വീകരിക്കാതെ അധികൃതർ....

Read More >>
തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിനു സാധനങ്ങൾ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കൾ അറസ്റ്റിൽ

Dec 4, 2025 02:37 PM

തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിനു സാധനങ്ങൾ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കൾ അറസ്റ്റിൽ

തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിനു സാധനങ്ങൾ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കൾ...

Read More >>
ബാങ്കുകൾ വ്യാപാരികളെ ദുരിതത്തിലാക്കുന്നു  ; എന്ത് ചെയ്യണമെന്ന് അറിയാതെ വ്യാപാര വ്യവസായ മേഖല

Oct 28, 2025 07:44 PM

ബാങ്കുകൾ വ്യാപാരികളെ ദുരിതത്തിലാക്കുന്നു ; എന്ത് ചെയ്യണമെന്ന് അറിയാതെ വ്യാപാര വ്യവസായ മേഖല

ബാങ്കുകൾ വ്യാപാരികളെ ദുരിതത്തിലാക്കുന്നു ; എന്ത് ചെയ്യണമെന്ന് അറിയാതെ വ്യാപാര വ്യവസായ മേഖല...

Read More >>
ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്

Oct 22, 2025 12:58 PM

ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്

ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്...

Read More >>
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​  കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

Sep 30, 2025 01:24 PM

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ...

Read More >>
Top Stories