‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം
പത്തനംതിട്ട: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/യുവതി ക്ലബുകളിലെ 18-40 പ്രായമുള്ള 10 അംഗ ടീമിന് പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. ജില്ല തലത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് 25,000 , 10,000, 5,000 രൂപ വീതവും സംസ്ഥാനതലത്തില്‍ 1,00,000, 75,000, 50,000 രൂപ വീതവും ലഭിക്കും.
ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര്, വിലാസ , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ല യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിങ്, കലക്ടറേറ്റിനു സമീപം, പത്തനംതിട്ട എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ അപേക്ഷിക്കണം. ഫോണ്‍: 9496260067.
folk-song-competition-in-memory-of-kalabhavan-mani



