പത്തനംതിട്ട ജില്ലയില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലും വിജയിച്ചത് സി.പി.എം നേതാക്കളുടെ അധാര്‍മികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു.
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ നിര്‍ബന്ധിച്ച് കാലുമാറ്റി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയും പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തെ കൂറുമാറ്റുവാന്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുകയും ചെയ്തതിന് അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് യു.ഡി.എഫിന് ഉണ്ടായിരിക്കുന്നതെന്നും ജില്ലയില്‍ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു
satheesh kochuparambil