പത്തനംതിട്ട ജില്ലയിൽ ശക്തമായി തുടരുന്ന ലഹരിവസ്തുക്കൾക്കെതിരായ വേട്ടയ്ക്കിടെ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് മൂന്നേമുക്കാൽ കിലോ കഞ്ചാവ് പഴകുളത്തുനിന്നും പിടികൂടി. കൊല്ലം പത്തനാപുരം ഇടത്തറ നെടുംപറമ്പ് പുലയൻകാല ഷിഹാബ് എന്ന് വിളിക്കുന്ന നിസാമുദ്ദീൻ ( 41) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘം അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമകരമായി കീഴ്പ്പെടുത്തുകയായിരുന്നു. അടൂർ പോലീസ് തുടർനടപടി സ്വീകരിച്ചു. ഇന്നലെ രാത്രി എട്ടിന് ഭവദാസൻ മുക്ക് കനാൽ പാലത്തിനു സമീപത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. 3.710 കിലോ കഞ്ചാവ് ഇയാളുടെ കയ്യിലിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് കയ്യിലെ ബാഗ് പരിശോധിക്കുകയും, അതിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ചോദ്യംചെയ്തതിൽ കഞ്ചാവ് വിൽപ്പനക്ക് കൈവശം വെച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് 8.10 ന് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു.
പോലീസ് നടപടികൾ.അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ ഡാൻസാഫ് ടീമും, അടൂർ എസ് ഐ നകുലരാജൻ, എസ് സി പി ഓ സനിൽ കുമാർ, സി പി ഓ വിഘ്‌നേഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്
Pathanamthitta