ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ അൽ അബീർ മെഡിക്കൽ ഗ്രുപ്പുമായി ചേർന്ന് ഹംദാനിയ അൽ അബീർ എക്സ്പ്രസ്സ് ക്ലിനിക്കിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അംഗങ്ങളും, കുടുംബാംഗങ്ങളും, പുറത്തുനിന്നുള്ളവരുമായി ധാരാളം പേർ മെഡിക്കൽ ക്യാമ്പിന് പേരുകൾ രജിസ്റ്റർ ചെയ്യുകയും ക്യാമ്പിൽ എത്തിച്ചേരുകയും ചെയ്തു. മികച്ച പ്രതികരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മെഡിക്കൽ ക്യാമ്പ് ശ്രദ്ധിക്കപ്പെട്ടു.
പൂർണ്ണമായും സൗജന്യമായി സേവനങ്ങൾ ഉറപ്പു വരുത്തിയ മെഡിക്കൽ ക്യാമ്പിൽ ഇൻഷുറൻസ് ഇല്ലാത്തവരും, പരിമിതമായ ഇൻഷുറൻസ് സൗകര്യങ്ങൾ ഉള്ളവരുമായ ധാരാളം പേർക്ക് ക്യാമ്പ് പ്രയോജനപ്രഥമായതായി സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് എല്ലാം പിജെസ്-അൽ അബീർ മെഡിക്കൽ പ്രിവിലേജ് കാർഡ് സൗജന്യമായി നൽകി. പിജെസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
പ്രിവില്ലേജ് കാർഡിന്റെ വിതരണം രക്ഷാധികാരി സന്തോഷ് ജി. നായർ നിർവഹിച്ചു. മെഡിക്കൽ സേവനങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡ് ലഭിക്കാൻ ആഗ്രഹിക്കുന്നവർ പിജെസ് വെൽഫെയർ കൺവീനർ മനോജ് മാത്യുവുമായി (0564131736) ബന്ധപ്പെടേണ്ടതാണ്.
അൽ അബീർ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് സന്തോഷ് കുമാർ, സനോയ് എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.
മനോജ് മാത്യു സ്വാഗതം പറഞ്ഞു. മാത്യു തോമസ്, അനിൽ കുമാർ, എൻ ഐ ജോസഫ്, ജയൻ നായർ, എബി കെ. ചെറിയാൻ, വിലാസ് കുറുപ്പ്, ജോസഫ് വർഗ്ഗിസ്, അലി റാവുത്തർ, വർഗ്ഗിസ് ഡാനിയേൽ, ദിലീഫ് ഇസ്മായിൽ, നവാസ് ചിറ്റാർ, രഞ്ജിത്ത് മോഹൻ, മനു പ്രസാദ്, സുശീല ജോസഫ്, ബിജി സജി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
/pathanamthitta