പത്തനംതിട്ട : കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ഊട്ടുപാറ താന്നിനില്‍ക്കും പതാലില്‍ സഞ്ചു സാമി(38)നാണ് പരുക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.
മുറ്റത്ത് നായ കുരയ്ക്കുന്നതു കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം.
കാലിന് പരുക്കേറ്റ സഞ്ചുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് രാവും പകലും കാട്ടു പന്നി ശല്യം രൂക്ഷമാണ്.
ഊട്ടുപാറ ഹൈസ്‌കൂള്‍ പരിസരത്തും വലിയ ശല്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാപകമായി ക്യഷിയും നശിപ്പിക്കുന്നുണ്ട്.
konni oottupara