പത്തനംതിട്ട :ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാപാര - വ്യവസായ മേഖലയിൽ ലഹരി മുക്ത നഗരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഡി.വൈ.എസ്.പി ശ്രീ അഷാദ് എസ്സ്. നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു
ഗവൺമെന്റ് നിരോധിച്ചതും ആരോഗ്യത്തിന് ഹാനികരവുമായ ലഹരി ഉൽപ്പന്നംൾ പൂർണ്ണമായി ഉപേക്ഷിച്ച് സമൂഹത്തിൽ ലഹരി ഉൽപ്പന്ന വിപണനവും വിതരണവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാതലയോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാംപരുവാനിക്കൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, ട്രഷറാർ ബെന്നി ഡാനിയേൽ,നൗഷാദ് റോളക്സ്, കെ.സുരേഷ്ബാബു (ഓൾ കേരള ഐ.റ്റി. ഡീലേഴസ് അസോസിയേഷൻ സംസ്ഥന കൗൺസിൽ അംഗം), വിജോ ജേക്കബ് വർഗ്ഗീസ് (ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം), ഷാജൻ ഏബഹാം (കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി), ഉണ്ണികൃഷ്ണൻ മാണിക്യം,
ലീനാ വിനോദ് (വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്), , എം.ജോർജ്ജ് വർഗ്ഗീസ് ( ഓൾ ഇന്ത്യാ എൽ.പി.ജി. ഡിസ്ട്രിബ്യുട്ടേഴ്സ് ഫെഡറേഷൻ പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി), സോണിയ (വനിതാ വിഭാഗം ജില്ലാ ട്രഷറാർ), കെ.വി.ഓമനക്കുട്ടൻ, സജി കരിമ്പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
പ്രസാദ് ജോൺ മാമ്പ്ര
ജില്ലാ പ്രസിഡന്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട
9447400888
Drug free city pathanmthitta