അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി
Jul 17, 2025 04:38 PM | By Editor

അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

റാന്നി: വെച്ചൂച്ചിറയില്‍ മരുമകന്‍റെ ക്രൂരതക്കിരയായ സ്ത്രീക്ക് ദാരുണാന്ത്യം. ചാത്തന്‍തറ അഴുത കോളനി കിടാരത്തില്‍ ഉഷ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം അവിടെ തന്നെ നിലയുറപ്പിച്ച മരുമകന്‍ സുനില്‍ (കണ്ണന്‍-38) വെച്ചൂച്ചിറ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

ചാത്തൻതറ പെരുന്തേനരുവി ഹിൽ ടോപ് റോഡിലെ അഴുത കോളനി ഭാഗത്താണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ഉഷയുടെ മകളായ നീതുവിന്റെ ഭർത്താവാണ് കണ്ണൻ. രണ്ടു വർഷക്കാലമായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ഇന്നലെ മൂന്നു മണിയോടെ കണ്ണൻ ഉഷയുടെ വീട്ടിലെത്തി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് തൂമ്പ പോലുള്ള ആയുധം ഉപയോഗിച്ച് ഉഷയെ അടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്.

ദീർഘനാളായി അസ്വാരസ്യം ഉണ്ടായിരുന്നതിനാല്‍ ഭർതൃവീട്ടിൽനിന്ന് അകന്നു കഴിയുകയായിരുന്നു ഉഷയുടെ മകൾ. ഭർത്താവ് നേരത്തെ മരിച്ചതിനാൽ പപ്പട കച്ചവടവും മറ്റും ചെയ്താണ് ഉഷ കുടുംബം പുലർത്തിയിരുന്നത്. പൊലീസ്, ഫോറന്‍സിക് വിഭാഗം എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി .

VECHOOCHIRA MURDER

Related Stories
 അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ  സംസ്കാരം ഞായറാഴ്ച

Jul 18, 2025 12:56 PM

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച...

Read More >>
കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

Jul 18, 2025 11:34 AM

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ...

Read More >>
ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ  ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

Jul 18, 2025 10:55 AM

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല...

Read More >>
17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ

Jul 18, 2025 10:25 AM

17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ

17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ  അന്തരിച്ചു

Jul 16, 2025 08:45 PM

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ അന്തരിച്ചു

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ ...

Read More >>
സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു;ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ  ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

Jul 16, 2025 10:41 AM

സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു;ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു;ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി...

Read More >>
Top Stories