ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്
തിരുവല്ല : യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഡ്രൈവറുടെ ഭീഷണിയും അസഭ്യവര്‍ഷവും. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വൈറലായ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. നെടുമ്പ്രം അമിച്ചങ്കേരി വളക്കോട്ട് വീട്ടില്‍ കെ.ടി.രാജേഷിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്. ട്രാഫിക് എസ് ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ കേസ് എടുക്കുകയായിരുന്നു. മുത്തൂര്‍ ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ടിപ്പര്‍ ഡ്രൈവറില്‍ നിന്നും ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടായത്. കഴിഞ്ഞ 12 നും 14നും ഇതാവര്‍ത്തിച്ച ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
tipper driver