കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായി.
മെഡിക്കൽ കോളജിന് മുൻവശം 50 സെന്റ് ഭൂമിയിലാണ് എംഎൽഎ ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ച് ബസ് സ്റ്റാൻഡും
അമിനിറ്റി സെന്ററും നിർമിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമാണ ചുമതല.
ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാർ, ഷീബ, സിന്ധു, മിനി രാജീവ്, ജോജു വർഗീസ്, ശ്രീലത, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സെസി ജോബ്, സൂപ്രണ്ട് ഡോ ഷാജി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മുരുകേഷ് കുമാർ, രൂപക്ക് ജോൺ എന്നിവർ പങ്കെടുത്തു.
KONNI MEDICAL COLLEGE