തിരുവല്ല: 17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന വിഡിയോ റീൽസാക്കി ഇൻസ്റ്റഗ്രാമിൽ ഇട്ട സംഭവത്തിൽ വാഹന ഉടമക്കെതിരെ നടപടി. വാഹന ഉടമ തിരുവല്ല കവിയൂർ പടിഞ്ഞാറ്റിശ്ശേരി കാട്ടാശ്ശേരിൽ വീട്ടിൽ കുഞ്ഞുമോന് മോട്ടോർ വാഹന വകുപ്പ് 10000 രൂപ പിഴ ചുമത്തി. കുറ്റൂരിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉടമയുടെ അനുവാദത്തോടെ 17കാരൻ വാഹനങ്ങൾ ഓടിച്ചത്.
പരാതിയെ തുടർന്ന് റീൽസ് വിഡിയോ പരിശോധിച്ച പൊലീസ്, ഇതുസംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്നാണ് പിഴയിട്ടത്. കൂടാതെ താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസത്തെ സാമൂഹിക സേവനം നടത്താനും നിർദേശം നൽകി.
Fine No license