' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.
Jul 16, 2025 12:05 PM | By Editor

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

സന ∙ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ അത്ഭുതമില്ലെന്നും ഈ കേസിൽ വർഷങ്ങളായി വലിയ സമ്മർദ്ദവും മധ്യസ്ഥത വഹിക്കാൻ വിവിധ കോണുകളിൽനിന്ന് നിരവധി നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

വധശിക്ഷ മാറ്റിവച്ചതായി തങ്ങൾക്ക് ഇതേവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫത്താഹ് മഹ്ദി പറയുന്നു. വധശിക്ഷ നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്ന് ശിക്ഷ മാറ്റിവച്ചോ എന്ന് അന്വേഷിച്ച് അറ്റോർണി ജനറലിന് സന്ദേശം ലഭിച്ചതായും മഹ്ദി പറഞ്ഞു. 'എത്ര സമയം വൈകിയാലും വധശിക്ഷ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയ മഹ്ദി തങ്ങൾക്ക് മുന്നിലുള്ളതും ഇതുവരെ വന്നതുമായ മുഴുവൻ വാഗ്ദാനങ്ങളും നിരസിക്കുന്നതായും അറിയിച്ചു.

ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രമാണ്, അത് വധശിക്ഷ മാത്രമാണ്. നിർഭാഗ്യവശാൽ ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ഏതെങ്കിലും രൂപത്തിലും ഭാവത്തിലുമുള്ള എല്ലാ തരം അനുരഞ്ജന ശ്രമത്തോടും ഞങ്ങൾ പൂർണ്ണമായും വിയോജിക്കുന്നു. വധശിക്ഷ തീയതി നിശ്ചയിച്ചതിന് ശേഷമുള്ള കാലം മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. വധശിക്ഷ നടപ്പാക്കുന്നത് വരെ ഞങ്ങൾ ഈ കേസിനെ പിന്തുടരും' - മഹ്ദി പറയുന്നു.

'കാലതാമസം ഈ കേസിനെ ഇല്ലാതാക്കില്ല. സമ്മർദ്ദം ഞങ്ങളെ പ്രലോഭിപ്പിക്കില്ല. രക്തം വാങ്ങാൻ കഴിയില്ല. സത്യം മരിക്കില്ല. എത്ര സമയമെടുത്താലും പ്രതികാരം നടപ്പാക്കും. ഇപ്പോഴത്തെ അവസ്ഥ എന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിൽനിന്ന് ഞങ്ങൾ ഒരു പടി മാത്രം അകലെയാണ്. ദീർഘനാളായി കാത്തിരുന്ന ആ നിമിഷത്തിനായി അക്ഷമയോടെയും ക്ഷമയോടെയും ഞങ്ങൾ കാത്തിരിക്കുന്നുട – മഹ്ദിയുടെ കുറിപ്പ് ഇങ്ങനെ.

nimishapriya death legal battle

Related Stories
കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

Jul 18, 2025 11:37 AM

കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

കാരണവർ വധക്കേസ് പ്രതി ഷെറിൻ...

Read More >>
കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

Jul 3, 2025 02:16 PM

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ...

Read More >>
ഇനി എൻക്വയറി ഇല്ലാ ! KSRTCയിൽ വിളിക്കാൻ ഈ നമ്പർ മാത്രം ...  Share ചെയ്യു... മറ്റുള്ളവർക്ക് ഉപകാരമാകട്ടെ.

Jun 28, 2025 08:25 PM

ഇനി എൻക്വയറി ഇല്ലാ ! KSRTCയിൽ വിളിക്കാൻ ഈ നമ്പർ മാത്രം ... Share ചെയ്യു... മറ്റുള്ളവർക്ക് ഉപകാരമാകട്ടെ.

ഇനി എൻക്വയറി ഇല്ലാ ! KSRTCയിൽ വിളിക്കാൻ ഈ നമ്പർ മാത്രം ... Share ചെയ്യു... മറ്റുള്ളവർക്ക്...

Read More >>
ഇന്നും കൂടി, പുത്തൻ റെക്കോഡ് നിരക്കിലെത്തി സ്വർണവില

Jun 14, 2025 11:55 AM

ഇന്നും കൂടി, പുത്തൻ റെക്കോഡ് നിരക്കിലെത്തി സ്വർണവില

ഇന്നും കൂടി, പുത്തൻ റെക്കോഡ് നിരക്കിലെത്തി...

Read More >>
 കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Jun 14, 2025 11:06 AM

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ,...

Read More >>
 10 മിനിറ്റ് ട്രാഫിക് ജാമിൽ കുടുങ്ങി; എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല, ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഭൂമി ചൗഹാൻ

Jun 13, 2025 03:10 PM

10 മിനിറ്റ് ട്രാഫിക് ജാമിൽ കുടുങ്ങി; എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല, ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഭൂമി ചൗഹാൻ

10 മിനിറ്റ് ട്രാഫിക് ജാമിൽ കുടുങ്ങി; എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല, ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഭൂമി...

Read More >>
Top Stories