ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട ; അടുത്ത് ഹോസ്പിറ്റലും ഉണ്ട്
പന്തളം : എംസി റോഡിൽനിന്ന് പന്തളം സിഎം ആശുപത്രിവഴിയുള്ള റോഡിൽ കുഴിയില്ലാത്ത ഭാഗമില്ല. ടാറിങ് ഇളകിയഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വൃദ്ധസദനത്തിലേക്കും പന്തളം പബ്ലിക് ലൈബ്രറിയിലേക്കുമെല്ലാം പോകേണ്ടത് ഇതിലെയാണ്. സിഎം ആശുപത്രി കഴിഞ്ഞ് ആമപ്പുറം ഭാഗത്തെത്തുമ്പോൾ റോഡ് മൂന്നായി പിരിഞ്ഞാണ് പോകുന്നത്. ഈ റോഡുകളുടെയെല്ലാം സ്ഥിതി ഇതാണ്. വൃദ്ധസദനത്തിന് മുമ്പിലൂടെ നന്ത്യാട്ടുവിള ഭാഗത്തേക്കും ഇവിടെനിന്ന് ഇന്ത്യൻ ഓയിൽ പമ്പ് നിൽക്കുന്ന ഭാഗത്തേക്കും സൊസൈറ്റി ഭാഗത്തേക്കുമുള്ള റോഡിലും നിറയെ കുഴികളാണ്.
കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി പൈപ്പിട്ടുകഴിഞ്ഞ് മൂടിയെങ്കിലും പഴയ രീതിയിൽ ആക്കിയിട്ടില്ല. എംസി റോഡിലെ തിരക്കിൽനിന്നുവിട്ട് യാത്രചെയ്യാനായി ആളുകൾ ഉപയോഗിക്കുന്ന റോഡായതിനാൽ എപ്പോഴും നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവരാണ് കുഴികാരണം കൂടുതൽ ബുദ്ധിമുട്ടുന്നത്.
ROAD