പരുമല : മനുഷ്യവേദനകളില്‍ പങ്കുചേര്‍ന്ന് കാരുണ്യം സുവിശേഷമാക്കിയ ധിഷണാശാലിയായ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് രാജ്യാന്തര പരിശീലകനായ ബിനു കെ. സാം പറഞ്ഞു. അഴിപ്പുരയിലെ ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു. വിശുദ്ധിയെ തൊട്ടറിഞ്ഞ ആത്മീയതയുടെ സൂര്യതേജസ്സാണ് പരുമല തിരുമേനിയെന്നും അദ്ദേഹം പറഞ്ഞു.
അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളില്‍ തീക്ഷ്ണമായ ആത്മീയദര്‍ശനം പകര്‍ന്ന വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനുമായി ബന്ധപ്പെട്ട ഉച്ചനീചത്വത്തിനെതിരെ ജനങ്ങളെ പരുമല തിരുമേനി ബോധവാന്മാരാക്കി എന്നും പറഞ്ഞു.
അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ഡോ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ.ജെ.മാത്യുക്കുട്ടി, മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Photo caption ;
ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ രാജ്യാന്തര പരിശീലകന്‍ ബിനു കെ. സാം പ്രഭാഷണം നടത്തുന്നു. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍,. പി.എ. ജോസ് പുത്തന്‍പുരയില്‍, മത്തായി ടി. വര്‍ഗീസ്, ഫാ.ജെ.മാത്യുക്കുട്ടി, റോണി വര്‍ഗീസ് ഏബ്രഹാം, മാത്യു ഉമ്മന്‍ അരികുപുറം, അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ സമീപം.
Parumala perunnal 2025











