ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ റ​വ​ന്യു ഭ​വ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ

Oct 29, 2025 10:59 AM | By Editor

ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ റ​വ​ന്യു ഭ​വ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ

കോ​ന്നി : ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ റ​വ​ന്യു ഭ​വ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. 2019- 20 വ​ർ​ഷ​ത്തെ റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ കോ​ന്നി താ​ഴം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഓ​ൺ​ലൈ​നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​ടി.​എം കാ​ർ​ഡ് പോ​ലെ ചി​പ്പ് ഘ​ടി​പ്പി​ച്ച ഇ​ത്ത​രം കാ​ർ​ഡു​ക​ളി​ൽ ഭൂ​മി​യു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. ഇ​തി​ലൂ​ടെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നാ​ണ് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​ക.

കേ​ര​ള​ത്തി​ലെ ഭൂ​മി ത​ർ​ക്ക ര​ഹി​ത​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​ൻ സ​ർ​വേ - റ​വ​ന്യു വ​കു​പ്പു​ക​ളെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ചു​മ​ത​ല. ന​മ്മ​ൾ ഇ​തി​നാ​യി ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ കേ​ര​ള​ത്തി​ന്റെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ഭി​മാ​ന​മാ​ണ്. സു​താ​ര്യ​മാ​യും കൃ​ത്യ​മാ​യും ആ​ധു​നി​ക ഭൂ ​രേ​ഖ​ക​ളെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞു.

ര​ണ്ട് വ​ർ​ഷം കൊ​ണ്ട് സ​ർ​വേ ഡി​ജി​റ്റ​ൽ ആ​ക്കി​യ കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള ഭൂ​മി​യു​ടെ മൂ​ന്നി​ൽ ഒ​രു ഭാ​ഗം അ​ള​ന്നു പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ക​ഴി​ഞ്ഞു.

സ്വ​കാ​ര്യ ഭൂ​മി​യും സ​ർ​ക്കാ​ർ ഭൂ​മി​യും കൃ​ത്യ​മാ​യി അ​ള​ന്നു തി​രി​ച്ച് അ​ധി​ക ഭൂ​മി​യെ ഇ​തി​ലൂ​ടെ ക​ണ​ക്കാ​ക്കി.

കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭൂ ​രേ​ഖ​ക​ളു​ടെ സം​യോ​ജ​നം അ​ട​ക്ക​മു​ള്ള ഉ​ദ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്‍റെ ഭൂ​മി എ​ന്ന ഡി​ജി​റ്റ​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ർ​ട്ട​ൽ നി​ല​വി​ൽ വ​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഡ്വ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ പ്രീ​ജ പി. ​നാ​യ​ർ, കോ​ന്നി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ അ​നി സാ​ബു തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജി​ജോ മോ​ഡി, സി.​പി.​ഐ കോ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ദീ​പ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം രാ​ഹു​ൽ വെ​ട്ടൂ​ർ, കോ​ന്നി ത​ഹ​ൽ​സി​ൽ​ദാ​ർ സി​നി​മോ​ൾ മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് കാ​ലാ​യി​ൽ, ഷീ​ല​കു​മാ​രി ചാ​ങ്ങ​യി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പ്ര​തി​നി​ധി അ​ഡ്വ.​റ​ഷീ​ദ് മു​ള​ന്ത​റ, അ​ടൂ​ർ ആ​ർ.​ഡി.​ഓ ബി​ബി​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

digital-property-card-to-be-implemented-across-the-state-minister-k-rajan

Related Stories
യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

Oct 8, 2025 11:10 AM

യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

യു.പി.ഐ പണമിടപാടുകൾക്ക് പിൻ നമ്പർ വേണ്ട; പകരം ബയോമെട്രിക്...

Read More >>
പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു*

Jun 16, 2025 07:55 PM

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു*

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ...

Read More >>
ടി. ഏബ്രഹാം മോഹൻ (66)

May 20, 2025 02:21 PM

ടി. ഏബ്രഹാം മോഹൻ (66)

ടി. ഏബ്രഹാം മോഹൻ...

Read More >>
കത്തോലിക്ക സഭയ്ക്ക് ഇനി പുതിയ ഇടയന്‍; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

May 9, 2025 11:46 AM

കത്തോലിക്ക സഭയ്ക്ക് ഇനി പുതിയ ഇടയന്‍; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

കത്തോലിക്ക സഭയ്ക്ക് ഇനി പുതിയ ഇടയന്‍; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു...

Read More >>
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

Apr 21, 2025 01:56 PM

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

Pope Francis ഫ്രാൻസിസ് മാർപ്പാപ്പ കാലം...

Read More >>
Top Stories