പത്തനംതിട്ട: മാധ്യമ സ്ഥാപനങ്ങളിലെ നിരവധിയായ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍വകുപ്പ് അടിയന്തിരമായി കമ്മിഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ബ്ല്യു.ജെ) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വേതനം നിരന്തരമായി മുടങ്ങുന്നതും കുടിശിക ബാധ്യതയാകുന്നതും മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. വിശാഖന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ഷാജഹാന്‍ കണക്കും അവതരിപ്പിച്ചു. എ. ബിജു, പ്രദീപ് അങ്ങാടിക്കല്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബോബി ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍, ബിജു മോഹന്‍, വിനോദ് ഇളകൊള്ളൂര്‍, ജി. രാജേഷ് കുമാര്‍, എം.ജെ. പ്രസാദ്, കൃഷ്ണമോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പടം..
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ഉദ്ഘാടനം ചെയ്യുന്നു
kuwj state meeting pathanamthitta










