സ്ഥാനാർഥിയുടെ ദേഹത്ത് കരിഓയിൽ ഒഴിച്ചതായി പരാതി
ഇലവുംതിട്ട (പത്തനംതിട്ട): സ്ഥാനാർഥിയുടെ ദേഹത്ത് കരിഓയിൽ ഒഴിച്ചതായി പരാതി. മെഴുവേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ബിജോ വർഗീസിന്റെ ദേഹത്താണ് ബൈക്കിലെത്തിയ അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.
ബിജോയുടെ വീടിന് സമീപം -ഇലവുംതിതിട്ട രാമൻചിറ റോഡിലെ പട്ടിരേത്ത്പടിയിൽ -ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ കരിഓയിൽ ഒഴിച്ച ശേഷം അതിവേഗതയിൽ വാഹനം ഓടിച്ചു കടന്നതായി ബിജോ പറയുന്നു.
ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളുകളെ മനസ്സിലായില്ലെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മൊഴി എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
oil-was-poured-on-the-body
