കിടപ്പുരോഗിയായ മാതാവിനെ ചികിത്സിക്കാനെത്തിയ മധ്യവയസ്കയായ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
അടൂർ: കിടപ്പുരോഗിയായ മാതാവിനെ ചികിത്സിക്കാനെത്തിയ മധ്യവയസ്കയായ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കണ്ണംകോട് സ്വേദേശി കാഞ്ഞിക്കൽ വീട്ടിൽ റെനി ജോയിയാണ് (46) അറസ്റ്റിലായത്.
16ന് എറണാകുളത്തുനിന്ന് വീട്ടിലെത്തിയ പ്രതി മാതാവിന്റെ സഹായത്തിനായി നിന്ന നഴ്സിനെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ ദീപു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം, അർജുൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
accused-arrested-in-rape-case-of-home-nurse
