തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി കലക്ടര്‍ക്ക് പരാതി നല്കി
ആറന്മുള: തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി കലക്ടര്‍ക്ക് പരാതി നല്കി.
പന്തളം - ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റങ്ങള്‍ 2009 ല്‍ കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കല്‍ നടപടി ഇതുവരെ വിജയിച്ചിട്ടില്ല. തുടക്കത്തില്‍ 485 കൈയേറ്റങ്ങള്‍ കണ്ടെത്തി. പിന്നീട് നടന്ന സര്‍വേയില്‍ 57 കൈയേറ്റങ്ങളും കണ്ടെത്തിയിരുന്നു.
തിരുവല്ല, അടൂര്‍ ആർ.ഡി.ഒ.മാര്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കി ഒഴിയണം എന്ന് ആവശ്യപ്പെടുകയും 90 ശതമാനം പേരും സ്വന്തമായി ഒഴിയാന്‍ തയാറാണെന്ന് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ പത്ത് ശതമാനം മാത്രമാണ് ഒഴിഞ്ഞുമാറിയത്. ബാക്കിയുള്ളവര്‍ ഒഴിയാതെ വന്നപ്പോള്‍ തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈകോടതില്‍ 2019 ല്‍ കേസ് കൊടുത്തു. ഒഴിപ്പിക്കല്‍ ഉത്തരവ് വന്നപ്പോള്‍ കൈയേറ്റക്കാര്‍ ഹൈകോടതിയെ സമീപിച്ചു. അവരുടെ പരാതി പരിഹരിച്ച് 2022 ല്‍ വീണ്ടും കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കോടതി വിധിച്ചു.
എന്നാൽ ഇതുവരെ ജില്ല ഭരണകൂടം ഒഴിപ്പിക്കലിന് ഒന്നും ചെയ്തിട്ടില്ല. ഈ വര്‍ഷം തന്നെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു തിരുവാഭരണ
പാത സംരക്ഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കെ. ആര്. സോമരാന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഉദ്ഘാടനം ചെയ്തു. മനോജ് കോഴഞ്ചേരി, പ്രഫ. പി.ടി. വിജയന് പടിപുരയ്ക്കല്‍, കെ. സുധാകരന് പിള്ള, കെ. സന്തോഷ് കുമാര്‍, കെ.ആര്. രമേശ്, എം. വിജയന്, ഉണ്ണികൃഷ്ണന് ആറന്മുള, ടി. കെ. ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു
encroachment-on-thiruvabharana-path-complaint-to-the-collector


