ശബരിമല തീര്‍ത്ഥാടകരുമായി എത്തുന്ന വാഹനങ്ങളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കണം. തീര്‍ത്ഥാടകര്‍ക്കായി എത്തിച്ച കെ.എസ്.ആര്‍.ടി.സി. ബസ് കത്തിനശിച്ച സംഭവത്തില്‍ ദേവസ്വം ബെഞ്ച് വിശദീകരണവും തേടി. കെ.എസ്.ആര്‍.ടി.സി. ബസ് കത്തിനശിച്ച സംഭവത്തില്‍ ദേവസ്വം ബെഞ്ച് വിശദീകരണവും തേടി. കെ.എസ്.ആര്‍.ടി.സി. ബസ് കത്തിയതില്‍ ചൊവ്വാഴ്ച വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകരുമായി എത്തിയ ബസ് കഴിഞ്ഞദിവസം കണമല ഇറക്കത്തില്‍ മറിഞ്ഞിരുന്നു. ഈ ബസില്‍ എല്‍.ഇ.ഡി. ബള്‍ബുകളടക്കം സ്ഥാപിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധനയില്‍ വ്യക്തമായതായി കോടതി പറഞ്ഞു.
പമ്പ-നിലയ്ക്കല്‍ പാതയിലെ ചാലക്കയത്തിന് സമീപം കത്തിയ ബസ് എട്ടുവര്‍ഷവും രണ്ടുമാസവും മാത്രം പഴക്കമുള്ളതായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ അറിയിച്ചു. ശബരിമല സേഫ് സോണ്‍ പദ്ധതി പ്രകാരം 2022-ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണം. ശുചിത്വവും സൗകര്യങ്ങളും ഉറപ്പാക്കണം സന്നിധാനം, തീര്‍ത്ഥാടന പാത, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ തുടര്‍ച്ചയായ പരിശോധന വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സന്നിധാനത്തടക്കം ശുചീകരണം കാര്യക്ഷമമാണെന്ന് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു. ലഹരി പരിശോധനയ്ക്ക് താത്കാലിക എക്‌സൈസ് ഓഫീസുകളും ചെക്‌പോസ്റ്റുകളും സ്ഥാപിച്ചു. ഫാസ്ടാഗ് കൗണ്ടറുകളില്ലാത്ത പാര്‍ക്കിങ് മേഖലകളില്‍ ഒരാഴ്ചയ്ക്കകം അതിന് സൗകര്യമൊരുക്കും. ഇടത്താവളങ്ങളിലെ സേവനങ്ങള്‍ അതത് ദേവസ്വങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു.
kerala