അട്ടത്തോടിനു സമീപം വനത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചങ്ങനാശേരി സ്വദേശി ബാബു(68) ആണ് മരിച്ചത്. കാർ ഓടിച്ച അഭിമന്യു (31), ശരത് (35), അർജുൻ (68), ശശി (50), ആരുഷി (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ശശി, അർജുൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സ്വിഫ്റ്റ് കാർ മറിഞ്ഞത്. പരിക്ക് പറ്റിയ സ്വാമിമാരെ നിലക്കൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരവേ ആണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
sabarimala