അറിഞ്ഞോ? വാട്സ് ആപ്പിൽ പുതിയ മാറ്റം , സ്കാനിങ്ങും നടക്കും.
ഒരു ഡോക്യുമെന്റ് ഫയൽ ചെയ്ത് അയച്ചു കൊടുക്കാൻ ഇനി വാട്സാപ്പിൽ നിന്നിറങ്ങി മറ്റ് ആപ്പിൽ കയറേണ്ടതില്ല . വാട്സാപ്പിൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള ഫീച്ചറും എത്തി .
ഡോക്യുമെന്റ് അയക്കാനായി എടുക്കുന്ന ഐക്കണിൽ സെലക്ട് ചെയ്യുമ്പോൾ 'സ്കാൻ ഡോക്യുമെന്റ് ' എന്ന ഓപ്ഷനും കാണാം.
ഇത് സെലക്ട് ചെയ്ത് ആവശ്യമായ ഫയൽ സ്കാൻ ചെയ്ത് സെന്റ് ചെയ്യാം .
കൂടാതെ ഒരു വോയിസ് ക്ലിപ്പ് തുറക്കാതെ തന്നെ അതിൽ പറയുന്നതെന്തെന്ന് അറിയിക്കാനായി 'വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ്' ഫീച്ചറും
നിലവിൽ വന്നു . ഇതിനായി വാട്സാപ്പിൽ സെറ്റിംഗ്സ് -ചാറ്റ്സ്-വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് എന്നത് ഓൺ ആക്കി വയ്കാം.വോയിസ് നോട്ടിൽ ലോങ്ങ് പ്രസ് ചെയ്ത് ട്രാൻസ്‌ക്രിപ്ട് നൽകാം
മലയാളത്തിലുള്ള വോയിസ് എഴുതികാണിക്കില്ല .ഇംഗ്ലീഷ് ഉൾപ്പെടെ മറ്റു പല ഭാഷകളും ട്രാൻസ്‌ക്രിപ്റ്റ് സെറ്റിംഗ്സ് ഓൺ ആക്കുമ്പോൾ കാണാവുന്നതാണ്.