മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു
തിരുവല്ല:ലോകപ്രശസ്തമായ മാരാമൺ കൺവെൻഷനിൽ എത്തുന്ന വിശ്വാസ സമൂഹത്തിന് സഹായകരമാകുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന 'മാരാമെയ്റ്റ്' ചാറ്റ്‌ബോട്ട് തിരുവല്ല പുലാത്തീൻ അരമനയിൽ നടന്ന ചടങ്ങിൽ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു.
ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളായ അശ്വതി ഉദയൻ, ബിന്റ ആൻ ബെന്നി, ഷെസ്ന എന്നിവർ ചേർന്നാണ് ഈ ചാറ്റ്‌ബോട്ട് രൂപകല്പന ചെയ്തത്.അദ്ധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ. അനൂപ് പി. എസ് എന്നിവരുടെ സാങ്കേതിക പിന്തുണയും ലഭിച്ചു.മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ ' മാരാ മെയ്റ്റ്' ലഭ്യമാണ്.കൺവെൻഷനുമായി ബന്ധപ്പെട്ട പരിപാടികൾ, പ്രസംഗകർ, സമയക്രമം, യാത്രാ സൗകര്യങ്ങൾ, അടിയന്തരസഹായ നമ്പറുകൾ തുടങ്ങിയ സമഗ്രവിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും.പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് സൈമൺ, അധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ.അനൂപ്. പി.സ്, വിഷ്ണു, പ്രൊഫ. ജെറിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
maramon convention