ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്
റാന്നി ∙ പുനലൂർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപാറ വലിയപറമ്പുപടി ജംക്‌ഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം. കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശി സിരിസിട്ടി രാജേഷ് ഗൗഡാണ് മരിച്ചത്. പരുക്കേറ്റ 4 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒന്നരയോടെയായിരുന്നു അപകടം. ശബരിമല അയ്യപ്പ ഭക്തർക്കു അന്നദാനം നടത്തുന്ന സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കുറ്റാലത്തു പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
sabarimala-pilgrims-tempo-traveller-accident-ranni
