അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക്കിനെതിരെ മുന്നേറ്റം എന്നവിഷയത്തിൽ നടന്ന സെമിനാറിൽ ഗൈനെക്കോളജി വിഭാഗം മേധാവിയും അടൂർ ഒബ്സ്റ്റസ്ട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റുമായ പ്രൊഫസർ (ഡോ) ബി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ സിഇഒ-യും ശുചിത്വ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ ജോർജ് ചാക്കച്ചേരി വിഷയം അവരിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചക്ക് മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ്, ഫീറ്റൽ മെഡിസിൻ മേധാവിയും ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറിയുമായ ഡോ അനുസ്മിത ആൻഡ്രൂസ്, കൺസൾറ്റൻറ് ഗൈനെക്കോളജിസ്റ് ഡോ ജെസ്ന ഹസൻ എന്നിവർ നേതൃത്വം നൽകി.
ഡോ ബി പ്രസന്നകുമാരിയുടെയും സഹ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ലൈഫ് ലൈൻ ക്യാമ്പസിൽ ചെടികൾ നട്ടു.
LIFE LINE HOSPITAL