പത്തനംതിട്ട: കുമ്പഴയിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സൂഫിയാന്‍ (22) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂര്‍ സ്വദേശിയായ ഇരുപതുകാരിയുമായി ഇയാള്‍ കുമ്പഴ ഗ്രീന്‍ലാന്‍ഡ് ഹോട്ടലില്‍ മുറിയെടുത്തത്.
രാത്രി ഏഴരയോടെ ഇവര്‍ തമ്മില്‍ വഴക്കായി. തുടര്‍ന്ന് യുവതി ടോയ്ലറ്റില്‍ പോയ സമയത്താണ് റൂമില്‍ സൂഫിയാന്‍ തൂങ്ങി മരിച്ചത്. ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന യുവതിയാണ് മൃതദേഹം കണ്ടത്. ഇരുവരും കമിതാക്കളാണെന്ന് പറയുന്നു. പത്തനംതിട്ട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു
man found dead at lodge