പത്തനംതിട്ട: പത്തനംതിട്ടയിൽ കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂർ മാമൂടാണ് സംഭവം.
പുലർച്ചെ ആൾമറ ഇല്ലാത്ത കിണറ്റിലേക്ക് ശാന്ത എന്ന വയോധിക വന്ന് വീഴുകയായിരുന്നു.
30 അടി താഴ്ചയുള്ള കിണറ്റിലേക്കായിരുന്നു വയോധിക വീണത്. 15 അടി വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ച് ശാന്ത കിടക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ശാന്തയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
pathanamthitta