കോന്നിയിൽ കനത്ത മഴയിൽ വീടിന്റെ അടുക്കള തകർന്നു വീണു
കോന്നി : കനത്ത മഴയിൽ വീടിന്റെ അടുക്കള തകർന്നു വീണു. കോന്നി ഇളകൊള്ളൂരിൽ ആണ് സംഭവം. പുതുവാരത്തിൽ അജിത്തിന്റെ വീടിന്റെ അടുക്കളയാണ് തകർന്നു വീണത്. അജിത് രണ്ട് കുടുബങ്ങൾക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു ഈ വീട്. രണ്ട് ഭാഗങ്ങളായി തിരിച്ച് വാടകക്ക് നൽകിയിരുന്ന വീടിന്റെ ഒരു ഭാഗത്ത് ഒരു കുടുംബം താമസമുണ്ടായിരുന്നു. രേവമ്മ, ഭർത്താവ് സുരേഷ്, കൊച്ചുമകൾ എന്നിവർ ആണ് ഒരു ഭാഗത്ത് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. ഒരു മാസം മുൻപ് വരെ തകർന്നു വീണ വീട്ടിൽ ആൾ താമസം ഉണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
rain konni