പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലേലി കടിയാർ വനമേഖലയിലാണ് കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മാർച്ചു മാസത്തിലും കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കല്ലേലി പാടം സ്റ്റേഷൻ പരിധിയിലെ കടിയാർ ഭാഗത്താണ് അന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കല്ലേലിയിൽ കാട്ടാനക്കൂട്ടം സ്കൂളിന്റെ മതിൽ തകർത്തിരുന്നു. സമീപത്തെ പറമ്പുകളിലെ കൃഷിയും നശിപ്പിച്ചിരുന്നു.
kalelli elephant death