കോന്നി : അതുമ്പുംളം ഞള്ളൂരിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം. വനം വകുപ്പ് വാച്ചർ മണിയന്റെ വീടിന് സമീപത്തായാണ് കടുവ ഇറങ്ങിയതായി വീട്ടുകാർ പറയുന്നത്. എന്നാൽ ഞള്ളൂർ ഉത്തരകുമരം പേരൂർ ഫോറസ്റ്റേഷൻ വനപാലകർ നടത്തിയ തിരച്ചലിൽ കടുവയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വളർന്നു നിൽക്കുന്ന കുറ്റികാടുകൾ മൂലം കാൽ പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കുറച്ച് വർഷങ്ങൾ മുൻപ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
konni