പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നടപടിക്ക് വിധേയനുമായ യുവാവിനെ വധശ്രമകേസിൽ പത്തനംതിട്ട പോലീസ് പിടികൂടി. കുമ്പഴ നാൽക്കാലിപ്പടി തൊണ്ടിയാനിക്കുഴിയിൽ സഞ്ജു (23) ആണ് അറസ്റ്റിലായത്.
വടിവാൾ കൊണ്ടുള്ള വേട്ടേറ്റു പരിക്കുപറ്റിയ ആളുടെ മൊഴി രേഖപ്പെടുത്തി പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ് ഐ അലോഷ്യസ് 24ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപകമായി തിരച്ചിൽ നടത്തി വരവേ പന്തളം മാന്തുകയിൽ നിന്നും 27 ന് പിടികൂടുകയായിരുന്നു.
7 ക്രിമിനൽ കേസുകളിൽ പ്രതിയായ സഞ്ജുവിനെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ കാപ്പാ നടപടികൾ സ്വീകരിച്ചിരുന്നു.
പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അലോഷ്യസ്, രാജേഷ്‌കുമാർ, ബിനോജ്, എസ് സി പി ഒ മാരായ അജീഷ്, സന്ദീപ്, സി പി ഒ മാരായ അനീഷ്, വിഷ്ണു, സുമൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Pathanamthitta