പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു

 പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു
Oct 2, 2025 10:25 AM | By Editor


പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 31 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി മു​ഖം​മി​നു​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​വ​ക്ക്​ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 37 കോ​ടി അ​നു​വ​ദി​ച്ചു. 2023-24 വ​ര്‍ഷ​ത്തെ 15-ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ ഗ്രാ​ന്റ് മു​ഖേ​ന 20 ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ഏ​ഴ്​ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, നാ​ല്​ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​ണ്​ പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​റി​യി​ച്ചു.


20 ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് 55 ല​ക്ഷം വീ​ത​വും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് 1.43 കോ​ടി വീ​ത​വും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് നാ​ല്​ കോ​ടി വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.


കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യ മെ​ഴു​വേ​ലി, പ്ര​മാ​ടം, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യ കു​റ്റ​പ്പു​ഴ, പു​റ​മ​റ്റം, മ​ല്ല​പ്പു​ഴ​ശ്ശേ​രി, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തോ​ട്ട​പ്പു​ഴ​ശ്ശേ​രി എ​ന്നി​വ​ക്ക്​ 1.43 കോ​ടി വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യ തു​മ്പ​മ​ണ്‍, കു​ന്ന​ന്താ​നം, ചാ​ത്ത​ന്‍ങ്കേ​രി വെ​ച്ചൂ​ച്ചി​റ എ​ന്നി​വ​ക്ക്​ നാ​ല്​ കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.


55 ല​ക്ഷം വീ​തം അ​നു​വ​ദി​ച്ച ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ


ഇ​ള​മ്പ​ള്ളി, മ​ണ്ണ​ടി, കു​റു​മ്പ​ക്ക​ര, കോ​ട്ട​ങ്ങ​ല്‍ മെ​യി​ന്‍ സെ​ന്റ​ര്‍, ക​വി​യൂ​ര്‍ മെ​യി​ന്‍ സെ​ന്റ​ര്‍, ഒ​റ്റ​ത്തേ​ക്ക്, വെ​ച്ചൂ​ച്ചി​റ മെ​യി​ന്‍ സെ​ന്റ​ര്‍-​ഒ​ന്ന്​, കു​ന്നം, കോ​ള​ഭാ​ഗം, പ​റ​യ​നാ​ലി, കു​ള​ന​ട മെ​യി​ന്‍ സെ​ന്റ​ര്‍, വ​ലി​യ​കു​ളം, ഏ​നാ​ത്ത്, കോ​മ​ളം, ളാ​ഹ, റാ​ന്നി പ​ഴ​വ​ങ്ങാ​ടി മെ​യി​ന്‍ സെ​ന്റ​ര്‍, കോ​ഴി​മ​ല, വാ​ള​ക്കു​ഴി, കോ​ട്ട​യം​ക​ര, ഇ​ള​കൊ​ള്ളൂ​ര്‍

Pathanamthitta

Related Stories
അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Oct 2, 2025 03:00 PM

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ...

Read More >>
പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

Oct 2, 2025 12:56 PM

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ....

Read More >>
പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ്  കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

Oct 1, 2025 11:53 AM

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു...

Read More >>
 ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

Sep 30, 2025 01:37 PM

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച...

Read More >>
കോന്നി പഞ്ചായത്ത്  വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

Sep 29, 2025 01:12 PM

കോന്നി പഞ്ചായത്ത് വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

കോന്നി പഞ്ചായത്ത് "വെട്ടം"പദ്ധതി: ഇരുട്ടിലായി...

Read More >>
 വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

Sep 29, 2025 11:29 AM

വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

വധശ്രമക്കേസിൽ കാപ്പ പ്രതി...

Read More >>
Top Stories