ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി
പത്തനംതിട്ട : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതുമായി ബന്ധപെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥരെ ഉൾപെടുത്തി ജില്ലാ പോലീസ് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ് ആർ ഐ പി എസ് നിർവ്വഹിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെയും, ബോധവൽക്കരണം കൂടുതൽ കാര്യക്ഷമമായി നടത്തേണ്ടതിന്റെയും ആവശ്യകത ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ പറ്റി യോഗം ചർച്ച ചെയ്തു. യോഗത്തിൽ ജില്ലയിലെ ബാങ്കുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗീസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അനീഷ് കെ ജി , പത്തനംതിട്ട ഡി വൈ എസ് പി എസ്. ന്യൂമാൻ , അടൂർ ഡി വൈ എസ് പി ജി. സന്തോഷ് കുമാർ, റാന്നി ഡി വൈ എസ് പി ആർ ജയരാജ്, തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ എസ്, സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുനിൽ കൃഷ്ണൻ ബി കെ എന്നിവർ സന്നിഹിതരായിരുന്നു
pathanamthitta district t superintendent.