കോന്നി പഞ്ചായത്ത് 2020-21 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച എല്‍ ഇ ഡി മിനി ലൈറ്റ് വളരെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപമുളള എല്‍ ഇ ഡി മിനി ലൈറ്റ് രണ്ടര വര്‍ഷമായി പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഏഴ് അഞ്ച് വാര്‍ഡുകളിലെ പൊതു ജനത്തിന് ഉപകാരപ്പെടുവാന്‍ വേണ്ടി സ്ഥാപിച്ച ഈ പ്രസ്ഥാനം ഒന്ന് രണ്ടു വര്‍ഷം പ്രകാശം ചൊരിഞ്ഞു .ഒരു രാത്രിയില്‍ വെളിച്ചം കെട്ടു .അറ്റകുറ്റപ്പണികള്‍ ചെയ്തു വെളിച്ചം നല്‍കാം എന്ന് പറഞ്ഞവര്‍ പിന്നീട് ഇക്കാര്യം മറന്നു .എന്നാൽ അക്കാര്യം ഓര്‍ക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം വസ്തുക്കള്‍ പിന്നീട് കാഴ്ചവസ്തുക്കളായിമാറുന്ന പ്രതിഭാസം ആണ് നടന്നു വരുന്നത് .
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിര്‍മ്മിച്ച് വെച്ചത് ആണെങ്കില്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി വെളിച്ചം നല്‍കണം . കാലാഹരണപ്പെട്ട പദ്ധതി ആണെങ്കില്‍ അക്കാര്യം വാര്‍ഡിലെ ജനങ്ങളെ എങ്കിലും അറിയിച്ചാല്‍ ഉപകാരം ആണെന്ന് പൊതു ജനം പറയുന്നു .
കോന്നി പഞ്ചായത്ത് വെട്ടം പദ്ധതിയുടെ കൊന്നപ്പാറ പള്ളി ജംഗ്ഷനിലെ മാത്രം അവസ്ഥ ഇതാണ് .പഞ്ചായത്ത് മറ്റു സ്ഥലങ്ങളില്‍ നിര്‍മ്മിച്ച വെളിച്ചമേകുന്ന പദ്ധതികള്‍ ആ വാര്‍ഡിലെ ജനം നേരില്‍ കണ്ടറിഞ്ഞ് അഭിപ്രായം ഉന്നയിക്കുക. ജനങ്ങള്‍ക്ക് ഉപകാരം ഇല്ലാത്ത ഇത്തരം പദ്ധതികള്‍ മൂലം ലക്ഷകണക്കിന് രൂപയാണ് പൊതു ജന ഫണ്ടില്‍ നിന്നും നഷ്ടം.
KONNI