പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ്  കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .
Oct 1, 2025 11:53 AM | By Editor

പന്തളം നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു .

പന്തളം ∙ ഭരണസമിതിയുടെ അഭിമാന പദ്ധതിയായ പുതിയ നഗരസഭാ ബസ് സ്റ്റാൻഡ് ഇന്നലെ തുറന്നു . കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു . ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി . പന്തളം–മാവേലിക്കര സർവീസാണ് ആദ്യം പ്രവേശിച്ചത് . നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ച സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ എന്ന പേരിൽ സ്റ്റാൻഡ് അറിയപ്പെടും. കേന്ദ്ര സർക്കാരിന്റെ ടൈഡ് ഫണ്ട് 40 ലക്ഷം, പ്ലാൻ ഫണ്ട് 22 ലക്ഷം, സർക്കാർ വിഹിതം 12 ലക്ഷം ഉൾപ്പെടെ 81.5 ലക്ഷം രൂപയാണ് ചെലവ്. മോട്ടർ വാഹന വകുപ്പിന്റെ അനുമതി കൂടി ലഭ്യമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റാൻഡ് പൂർണസജ്ജമാക്കുമെന്ന് അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ഉപാധ്യക്ഷ യു.രമ്യ, സ്ഥിരസമിതി അധ്യക്ഷൻ ബെന്നി മാത്യു തുടങ്ങിയവർ അറിയിച്ചു.

മുൻ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി രണ്ടു വർഷം മുൻപാണ് ബസ് സ്റ്റാൻഡിന് സർക്കാർ അംഗീകാരം ലഭിച്ചത്. 2023 ഓഗസ്റ്റ് 17ന് ആയിരുന്നു നിർമാണോദ്ഘാടനം. കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങൾ, സ്റ്റാളുകൾ എന്നിവ സജ്ജം. പൊക്കവിളക്കും സ്ഥാപിച്ചു. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനത്തിന്റെ ഒരു ഭാഗവും കോൺക്രീറ്റ് ചെയ്തു. ബസുകളിൽ പന്തളം ടൗൺ വഴി പോകേണ്ടവയ്ക്കായി വൺ‍വേ മാതൃകയിൽ ചന്ത, പ്ലാസ്റ്റിക് ശേഖരണ യൂണിറ്റ് വഴി പുതിയ റോഡ് എന്നിവ പരിഗണനയിലുണ്ട്. ഇതിന്റെ നിർമാണം വൈകാതെ തുടങ്ങും.

നഗരസഭാ ബസ് സ്റ്റാൻഡിന്റെ പ്രവേശനവഴിയും കവാടവും സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് നഗരസഭ ഏറ്റെടുത്ത ഭൂമിയിലാണ്. 1983ൽ കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങുമ്പോൾ 3.53 ഏക്കറായിരുന്നു അധീനതയിലുണ്ടായിരുന്നത്. ഇപ്പോഴത്തെ നഗരസഭാ ഭരണസമിതിയുടെ തുടക്കത്തിലാണ് സ്ഥലമേറ്റെടുക്കൽ പ്രക്രിയ ഊർജിതമാക്കിയത്. കടമ്പകൾ കടന്നാണ് 1.2 ഏക്കർ സ്ഥലം നഗരസഭ ഏറ്റെടുത്തത്.

pandalam-bus-stand-inauguration

Related Stories
അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Oct 2, 2025 03:00 PM

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ...

Read More >>
പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

Oct 2, 2025 12:56 PM

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ.

പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ....

Read More >>
 പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു

Oct 2, 2025 10:25 AM

പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി അനുവദിച്ചു

പത്ത​നം​തി​ട്ട ജില്ലയിലെ 31 ആരോഗ്യകേന്ദ്രങ്ങൾക്ക്​ പുതിയ കെട്ടിടം; 37 കോടി...

Read More >>
 ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

Sep 30, 2025 01:37 PM

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച നടത്തി

ഓൺലൈൻ തട്ടിപ്പിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ബാങ്കുകളുമായി ചർച്ച...

Read More >>
കോന്നി പഞ്ചായത്ത്  വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

Sep 29, 2025 01:12 PM

കോന്നി പഞ്ചായത്ത് വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

കോന്നി പഞ്ചായത്ത് "വെട്ടം"പദ്ധതി: ഇരുട്ടിലായി...

Read More >>
 വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

Sep 29, 2025 11:29 AM

വധശ്രമക്കേസിൽ കാപ്പ പ്രതി പിടിയിൽ

വധശ്രമക്കേസിൽ കാപ്പ പ്രതി...

Read More >>
Top Stories