സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
Mar 25, 2026 01:13 PM | By Editor

ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മാതാവിനെ പരിചരിക്കാനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.

79 വയസ്സുകാരിയായ സോണിയാ ഗാന്ധിക്ക് നേരത്തെയും ശ്വാസതടസ്സവും ബ്രോങ്കിയൽ ആസ്തമ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണുമാണ് സോണിയാ ഗാന്ധി. അഞ്ച് തവണ ലോക് സഭാ എംപിയായ ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് എത്തിയത്.

ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിനാൽ കഴിഞ്ഞ കുറച്ചു കാലമായി പൊതുപരിപാടികളിൽ നിന്ന് അവർ വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത്.

Sonia Gandhi

Related Stories
ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

Apr 21, 2026 03:04 PM

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര...

Read More >>
റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

Feb 13, 2026 12:11 PM

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം...

Read More >>
തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

Feb 3, 2026 12:42 PM

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി...

Read More >>
വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

Jan 31, 2026 12:36 PM

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി...

Read More >>
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

Jan 22, 2026 10:58 AM

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി...

Read More >>
പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

Jan 16, 2026 10:54 AM

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്...

Read More >>
Top Stories