പമ്പ: ഈ വർഷത്തെ ശബരിമല നിറപുത്തരി പൂജയും ചിങ്ങമാസ പൂജയും പ്രമാണിച്ച് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഭക്തർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കികഴിഞ്ഞു. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾക്ക് പുറമെയാണ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു.
നിറപുത്തരി പൂജ പ്രമാണിച്ച് അടുത്ത തിങ്കളാഴ്ച (12 - 08 - 2024) വൈകുന്നേരം 05: 00 മണിക്കാണ് ശബരിമല നടതുറക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച (13 - 08 - 2024) രാത്രി 10:00 മണിക്ക് നട അടയ്ക്കുകയും ചെയ്യും. ചിങ്ങമാസ പൂജകൾക്കായി അടുത്ത വെള്ളിയാഴ്ച (16 - 08 - 2024) വൈകുന്നേരം 5:00 മണിയ്ക്ക് നട തുറന്ന് 21 - 08 - 2024 (ബുധനാഴ്ച) രാത്രി 10: 00 മണിക്ക് നട അടയ്ക്കും.തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ കെഎസ്ആർടിസി ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടാകും. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർടി സി പമ്പ: ഫോൺ - 5203445, തിരുവനന്തപുരം: ഫോൺ - 0471-2323979, കൊട്ടാരക്കര: ഫോൺ - 0474-2452812, പത്തനംത്തിട്ട: ഫോൺ - 0468-2222366 എന്നിവിടങ്ങളിൽ ബന്ധപ്പെടാം
Sabarimala Niraputhri and Chingamasa Puja; KSRTC with special services