തീർഥാടകരുടെ തിരക്ക്; വലിയ വാഹനങ്ങൾക്കു പമ്പയിലേക്കു പോകുന്നതിനു നിയന്ത്രണം.
നിലയ്ക്കൽ∙ശബരിമല ദർശനത്തിനു എത്തുന്ന തീർഥാടകരുടെ വാഹനങ്ങളാൽ പമ്പ ഹിൽ ടോപ്പ്,ചക്കുപാലം പാർക്കിങ് ഗ്രൗണ്ടുകൾ ഇന്നലെ വൈകുന്നേരത്തോടെ നിറഞ്ഞു. വലിയ വാഹനങ്ങൾക്കു പമ്പയിലേക്കു പോകുന്നതിനു നിയന്ത്രണം. തീർഥാടകരെ ഇറക്കിയ ശേഷം മടങ്ങി വരുന്ന ചെറിയ വാഹനങ്ങൾ മാത്രമാണ് പമ്പയിലേക്കു കടത്തി വിടുന്നുള്ളൂ. ഇന്നലെ ഉച്ചമുതൽ പമ്പയിലേക്കു വരുന്ന വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു.
വൈകുന്നേരത്തോടെ പാർക്കിങ് ഗ്രൗണ്ടുകൾ എല്ലാം നിറഞ്ഞതോടെ നിലയ്ക്കൽ വഞ്ചി പടിക്കൽ വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. തിരികെ വരുന്ന വാഹനങ്ങൾക്കു മാത്രമാണു പമ്പയിലേക്കു പോകാൻ പാസ് നൽകുന്നുള്ളൂ. വഞ്ചിപടിക്കൽ പാസിനായി ചില സമയങ്ങളിൽ നീണ്ട ക്യൂവാണ്. തിരക്ക് വരും ദിവസവും തുടരുമെന്നു പൊലീസ് പറഞ്ഞു. തിരക്ക് വർധിച്ചതോടെ വാഹനങ്ങൾ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടതിനു ശേഷം കെഎസ്ആർടിസി ബസുകളിൽ പോകാനാണ് പൊലീസ് നിർദേശിക്കുന്നത്.
sabarimala-pilgrimage-traffic.